ചില ചോദ്യങ്ങള്‍ അറിയാതെ ചോദിച്ചു പോവുകയാണ്.
കൊന്നാല്‍ പാപം ....!!! തിന്നാല്‍ തീരുമോ .... ????
ചില വരട്ടു ഗന്ധിയന്മാര്‍ സ.കെ.പി.വാസുദേവന്‍ ട്രാന്‍സ്ഫര്‍ പീഢനത്തിനിരയത് എങ്ങിനെ എന്ന് ആലോചിച്ചു തല പുണ്ണാക്കി പോസ്റ്റര്‍ പതിച്ചു പരതുകയാണ്. കുട്ടി ഖദര്‍ധാരികള്‍ അധികാരത്തിന്റെ ഹുങ്കില്‍ സ. വാസുദേവനെ കലവൂര്‍ ബ്രാഞ്ചില്‍ നിന്നും ആലപ്പുഴ ഈവനിംഗ് ബ്രാഞ്ചിലേയ്ക്ക് രാഷ്ട്രീയ വൈരത്തിന്റെ മാത്രം പേരില്‍ ട്രാന്‍സ്ഫര്‍ ചെയ്തത് മറന്നു പോയതോ ? അതോ മറവി അഭിനയിക്കുന്നതോ ? എന്തായാലും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന് ,സ. വാസുദേവനെ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ട്രാന്‍സ്ഫര്‍ വ്യവസ്ഥകള്‍ ഏതെങ്കിലും പാലിക്കപെട്ടുവോ ?
വിരമിക്കുവാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ കാട്ടിയ ഈ അഹങ്കാരത്തെ എത്ര പോസ്റ്റര്‍ പതിച്ചാലും ന്യായീകരിക്കാനാവില്ല .നേതാക്കന്മാര്‍ പടച്ചുവിടുന്ന പോസ്റ്റര്‍ പതിക്കുന്നവര്‍ അറിയുവാന്‍ ഒന്ന് ശ്രദ്ധയില്‍ പെടുത്തുന്നു. നേതാക്കന്‍മാര്‍ വ്യക്തി വിദ്വേഷം തീര്‍ക്കുമ്പോള്‍ അതിന്റെ തിക്തഫലം പറ്റുവാന്‍ നിന്ന് കൊടുക്കേണ്ട ഗതികേട് നിങ്ങള്‍ക്കില്ല. മറ്റൊന്നുകൂടി രാഷ്ട്രീയ യൂദാസുമാരുടെ ലിസ്റ്റ് എടുക്കുവാന്‍ നിങ്ങള്‍ മിനക്കെടെണ്ട .... വിരമിച്ച ജീവനക്കാരനെ പോലും അക്ഷേപിക്കുവാന്‍ ഒരു മടിയും കാണിക്കാത്ത ഈ കിരാത പ്രവര്‍ത്തിക്ക് ജീവനക്കാര്‍ കൂട്ടുനില്‍ക്കില്ല .... നിങ്ങള്‍ ഒറ്റപ്പെടുകയാണ് .... അത് തിരിച്ചറിഞ്ഞു കഴിയുമ്പോള്‍ നിങ്ങള്‍ മാത്രമേ ഉണ്ടാവൂ .....
കാലം തെളിയിക്കും .....!!!!
കാലം തെളിയിക്കും .....!!!!