ആലപ്പുഴയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കരുത്തും സംഘടനാ ശേഷിയും സമന്വയിപ്പിക്കുവാന്‍ സമയം സമാഗതമായിരിക്കുന്നു. കെ.എസ്.എഫ്.ഇ യിലെ ഭൂരിപക്ഷ സമര സംഘടനയായ KSFESA യുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ വച്ച് നടക്കുവാന്‍ പോകുന്നു.സമ്മേളനങ്ങളെ ആശയ വിപ്ലവത്താല്‍ ചുവപ്പിച്ച ചരിത്രം മാത്രമുള്ള നമുക്ക് ഈ സമ്മേളനവും വിജയ ചരിത്രത്തില്‍ ആലേഖനം ചെയ്യനൊരുങ്ങാം. പുന്നപ്ര വയലാര്‍ സമര സഖാക്കള്‍ അമരന്മാരായി ജനമനസ്സുകളില്‍ വിരാജിക്കുമ്പോള്‍ നമുക്ക് ഊര്‍ജ്ജം മറ്റെന്തുവേണം.സമ്മേളനത്തിനായി ആളും അരങ്ങും ഉണരുമ്പോള്‍ നമുക്കും മുന്നൊരുക്കങ്ങള്‍ വേഗം പൂര്‌ത്തിയാക്കേണ്ടതുണ്ട് . യൂണിറ്റ് സമ്മേളനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി March 3 ന് ജില്ലാ സമ്മേളനം സുഗമമാക്കുവാന്‍ സഖാക്കള്‍ യഥാസമയം ശ്രദ്ധിക്കുക.