കർഷക സമരത്തിന്റെ ഐതിഹാസിക വിജയം... KSFE SA-OU സംയുക്തമായി ആലപ്പുഴ റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന ആഹ്ലാദ പ്രകടനം (20-11-2021)
2021, നവംബർ 20, ശനിയാഴ്‌ച
2021, സെപ്റ്റംബർ 25, ശനിയാഴ്‌ച
സ. സി.ബി.സി. വാര്യര്‍ അനുസ്മരണ സമ്മേളനം (25.09.2021)
NGO യൂണിയൻ ഹാളിൽ നടന്ന C.B.C. വാരിയർ അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും അന്പലപ്പുഴ എം.എല്‍.എ. ശ്രീ. H. സലാം ഉത്ഘാടനം ചെയ്തു . KSFE SA ജില്ലാ പ്രസിഡന്‍റ് സ : സുസ്മിത സുന്ദരന്‍ അദ്ധ്യക്ഷ പദവിയലങ്കരിച്ച സമ്മേളനത്തിൽ KSFE SA ജില്ലാ സെക്രട്ടറി സ: ഉല്ലാസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ: മുരളികൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. H സലാം എം.എല്‍.എ.-യെയും ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സണായ സൗമ്യാ രാജിനെയും സമ്മേളനത്തില്‍ ആദരിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്‍റോയും വിതരണം ചെയ്തു. ഓഫീസേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, KSFE SA ആലപ്പുഴ ജില്ലാ ട്രഷറർ സ. സജിമോൻ ഡി., ജോ. സെക്രട്ടറി സ. അനിൽകുമാർ, വനിതാ സബ് കമ്മറ്റി കൺവീനർ സ. രശ്മി ബാലൻ എന്നിവർ ആശംസയറിയിച്ചു. ജോ. സെക്രട്ടറി രാജീവ് എസ്. സമ്മേളനത്തിൽ നന്ദി പറഞ്ഞു.
2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച
2021, ജൂൺ 23, ബുധനാഴ്‌ച
പ്രതിഷേധ യോഗം - 23.06.2021
ലക്ഷദ്വീപിനെയും ലക്ഷദ്വീപ് ജനങ്ങളെയും രക്ഷിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കെ.എസ്.എഫ്.ഇ.സ്റ്റാഫ് അസോസിയേഷന്‍റെ.യും കെ.എസ്.എഫ്.ഇ. ഓഫീസേഴ്സ് യൂണിയന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ റീജിയനല്‍ ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധയോഗം.
2021, ജൂൺ 22, ചൊവ്വാഴ്ച
#നമ്മളൊന്ന് - ഓണ്‍ലൈന്‍ പഠന സഹായത്തിനായി ഒരു കൈത്താങ്ങ്...
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്നതിനായി അഡ്വ. ആര്‍. റിയാസ് (ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം-ആര്യാട് ബ്ലോക്ക്) സംഘടിപ്പിച്ച #നമ്മളൊന്ന് പരിപാടിയില്‍ കെ.എസ്.എഫ്.ഇ.എസ്.എ. ആലപ്പുഴയുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ശ്രീ. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയ്ക്ക് , കെ.എസ്.എഫ്.ഇ.എസ്.എ. ആലപ്പുഴ ജില്ലാ സെക്രട്ടറി ഉല്ലാസ് എസ്. കൈമാറുന്നു. ജില്ലാ പ്രസിഡന്‍റ് സുസ്മിത സുന്ജരന്‍, ട്രഷറര്‍ സജിമോന്‍ ഡി., ജോ. സെക്രട്ടറി രാജീവ് എസ്. എന്നിവര്‍ സമീപം...
2021, ജൂൺ 20, ഞായറാഴ്‌ച
ചക്ര സ്തംഭന സമരം - 21.06.2021
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരത്തിൽ കെ. എസ്. എഫ്. ഇ SA ആലപ്പുഴയുടെ വ്യത്യസ്തമായ സമരം...
ഇന്ധന കൊള്ളയ്ക്കെതിരെ സ്വർണമാല ഊരി നൽകി പെട്രോൾ അടിപ്പിച്ച് ആണ് ഈ പ്രതീകാത്മക സമരം.ജില്ലാ സെക്രട്ടറി സഖാവ് ഉല്ലാസ് സമരം ഉദ് ഘാടനം ചെയ്തു. പ്രസിഡന്റ് സുസ്മിത സുന്ദരൻ, ട്രഷറർ സജിമോൻ, അനിൽകുമാർ, ദിവ്യ. എസ്. മണി, രഞ്ജിത്, മനോജ് എന്നിവർ പങ്കെടുത്തു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2021
(6)
- ► സെപ്റ്റംബർ (2)