Visit KSFE Online payments portal ksfeonline.com for quick and easy monthly installment payments...
Kindly send your suggessions to ksfesa@gmail.com

2021, ജൂൺ 23, ബുധനാഴ്‌ച

 പ്രതിഷേധ യോഗം - 23.06.2021




ലക്ഷദ്വീപിനെയും ലക്ഷദ്വീപ് ജനങ്ങളെയും രക്ഷിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കെ.എസ്.എഫ്.ഇ.സ്റ്റാഫ് അസോസിയേഷന്‍റെ.യും കെ.എസ്.എഫ്.ഇ. ഓഫീസേഴ്സ് യൂണിയന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ റീജിയനല്‍ ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധയോഗം.

2021, ജൂൺ 22, ചൊവ്വാഴ്ച

#നമ്മളൊന്ന് - ഓണ്‍ലൈന്‍ പഠന സഹായത്തിനായി ഒരു കൈത്താങ്ങ്...


ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്നതിനായി അഡ്വ. ആര്‍. റിയാസ് (ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം-ആര്യാട് ബ്ലോക്ക്) സംഘടിപ്പിച്ച #നമ്മളൊന്ന് പരിപാടിയില്‍ കെ.എസ്.എഫ്.ഇ.എസ്.എ. ആലപ്പുഴയുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ശ്രീ. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയ്ക്ക് , കെ.എസ്.എഫ്.ഇ.എസ്.എ. ആലപ്പുഴ ജില്ലാ സെക്രട്ടറി ഉല്ലാസ് എസ്.  കൈമാറുന്നു. ജില്ലാ പ്രസിഡന്‍റ് സുസ്മിത സുന്ജരന്‍, ട്രഷറര്‍ സജിമോന്‍ ഡി., ജോ. സെക്രട്ടറി രാജീവ് എസ്. എന്നിവര്‍ സമീപം...

2021, ജൂൺ 20, ഞായറാഴ്‌ച

 ചക്ര സ്തംഭന സമരം - 21.06.2021

സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരത്തിൽ കെ. എസ്. എഫ്. ഇ  SA ആലപ്പുഴയുടെ വ്യത്യസ്തമായ സമരം...


ഇന്ധന കൊള്ളയ്ക്കെതിരെ സ്വർണമാല ഊരി നൽകി പെട്രോൾ അടിപ്പിച്ച് ആണ് ഈ പ്രതീകാത്മക സമരം.ജില്ലാ സെക്രട്ടറി  സഖാവ് ഉല്ലാസ് സമരം ഉദ് ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുസ്മിത സുന്ദരൻ, ട്രഷറർ സജിമോൻ, അനിൽകുമാർ, ദിവ്യ. എസ്. മണി, രഞ്ജിത്, മനോജ്‌ എന്നിവർ പങ്കെടുത്തു..


ബ്ലോഗ് ആര്‍ക്കൈവ്