കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷന്‍ (സി.ഐ.റ്റി.യു.)
30-ാം സംസ്ഥാന സമ്മേളനം
ലോഗോ പ്രകാശനം
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സി ഐ ടി യു ) 30-ാംസംസ്ഥാന സമ്മേളന ലോഗോ സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും സംഘാടകസമിതി ചെയർമാനുമായ സ.കെ എസ് സുനിൽകുമാർ പ്രകാശനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. വി കവിതാ രാജ് അദ്ധ്യക്ഷയായ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണ പിളള സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ വി എൽ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് ബി, ലീന എൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.