Visit KSFE Online payments portal ksfeonline.com for quick and easy monthly installment payments...
Kindly send your suggessions to ksfesa@gmail.com

2025 ഏപ്രിൽ 27, ഞായറാഴ്‌ച

 കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷന്‍ 25-ാമത് ആലപ്പുഴ ജില്ലാ സമ്മേളനം സി ഐ റ്റി യു ജില്ലാ സെക്രട്ടറി പി. ഗാനകുമാര്‍ ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്തു.


ശാഖകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുക, പി എസ് സി നിയമനം ത്വരിതപ്പെടുത്തുക, ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, 2014നു ശേഷം ജോലിയില്‍ കയറിയവര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ജില്ലാസമ്മേളനത്തില്‍ ഉന്നയിച്ചു. ജില്ലാ സെക്രട്ടറി എസ് ഉല്ലാസ് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് എ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എ ഷാഹിമോള്‍, സംസ്ഥാന ജോയിന്‍റ് സെക്രട്ടറിമാരായ വി എല്‍ പ്രദീപ്, എന്‍ ഉണ്ണിക്കൃഷ്ണന്‍, ആര്‍ ഷീജ, ജില്ലാ ട്രഷറര്‍ രശ്മി എസ് ബാലന്‍ എന്നിവര്‍ സംസാരിച്ചു. ര‍ഞ്ജിത്ത് സി റ്റി, സുഗമ്യ സി വി, പി വിനീതന്‍, പി എം മനോജ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും ചര്‍ച്ചയും നടന്നു. 

2025 ഏപ്രിൽ 22, ചൊവ്വാഴ്ച

2023 ഫെബ്രുവരി 16, വ്യാഴാഴ്‌ച

 സ: സി.ബി.സി. വാര്യര്‍

അനുസ്മരണ സമ്മേളനം

2023 ഫെബ്രുവരി 19 ഞായര്‍ 2.00 PM
എന്‍.ജി.ഓ. യൂണിയന്‍ ഹാള്‍, ആലപ്പുഴ
 




2022 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷന്‍ (സി.ഐ.റ്റി.യു.)

30-ാം സംസ്ഥാന സമ്മേളനം

ലോഗോ പ്രകാശനം



കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സി ഐ ടി യു ) 30-ാംസംസ്ഥാന സമ്മേളന ലോഗോ സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും സംഘാടകസമിതി ചെയർമാനുമായ സ.കെ എസ് സുനിൽകുമാർ പ്രകാശനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. വി കവിതാ രാജ് അദ്ധ്യക്ഷയായ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണ പിളള സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ വി എൽ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.സംസ്ഥാന  കമ്മിറ്റി അംഗങ്ങളായ സതീഷ് ബി, ലീന എൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.





ബ്ലോഗ് ആര്‍ക്കൈവ്