കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷന്‍ 25-ാമത് ആലപ്പുഴ ജില്ലാ സമ്മേളനം സി ഐ റ്റി യു ജില്ലാ സെക്രട്ടറി പി. ഗാനകുമാര്‍ ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്തു.
2025 ഏപ്രിൽ 27, ഞായറാഴ്‌ച
ശാഖകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുക, പി എസ് സി നിയമനം ത്വരിതപ്പെടുത്തുക, ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, 2014നു ശേഷം ജോലിയില്‍ കയറിയവര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ജില്ലാസമ്മേളനത്തില്‍ ഉന്നയിച്ചു. ജില്ലാ സെക്രട്ടറി എസ് ഉല്ലാസ് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് എ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എ ഷാഹിമോള്‍, സംസ്ഥാന ജോയിന്‍റ് സെക്രട്ടറിമാരായ വി എല്‍ പ്രദീപ്, എന്‍ ഉണ്ണിക്കൃഷ്ണന്‍, ആര്‍ ഷീജ, ജില്ലാ ട്രഷറര്‍ രശ്മി എസ് ബാലന്‍ എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് സി റ്റി, സുഗമ്യ സി വി, പി വിനീതന്‍, പി എം മനോജ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും ചര്‍ച്ചയും നടന്നു.
2023 ഫെബ്രുവരി 16, വ്യാഴാഴ്‌ച
2022 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച
കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷന്‍ (സി.ഐ.റ്റി.യു.)
30-ാം സംസ്ഥാന സമ്മേളനം
ലോഗോ പ്രകാശനം
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സി ഐ ടി യു ) 30-ാംസംസ്ഥാന സമ്മേളന ലോഗോ സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും സംഘാടകസമിതി ചെയർമാനുമായ സ.കെ എസ് സുനിൽകുമാർ പ്രകാശനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. വി കവിതാ രാജ് അദ്ധ്യക്ഷയായ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണ പിളള സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ വി എൽ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് ബി, ലീന എൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2022 ജൂലൈ 17, ഞായറാഴ്‌ച
2021 നവംബർ 20, ശനിയാഴ്‌ച
2021 സെപ്റ്റംബർ 25, ശനിയാഴ്‌ച
സ. സി.ബി.സി. വാര്യര്‍ അനുസ്മരണ സമ്മേളനം (25.09.2021)
NGO യൂണിയൻ ഹാളിൽ നടന്ന C.B.C. വാരിയർ അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും അന്പലപ്പുഴ എം.എല്‍.എ. ശ്രീ. H. സലാം ഉത്ഘാടനം ചെയ്തു . KSFE SA ജില്ലാ പ്രസിഡന്‍റ് സ : സുസ്മിത സുന്ദരന്‍ അദ്ധ്യക്ഷ പദവിയലങ്കരിച്ച സമ്മേളനത്തിൽ KSFE SA ജില്ലാ സെക്രട്ടറി സ: ഉല്ലാസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ: മുരളികൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. H സലാം എം.എല്‍.എ.-യെയും ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സണായ സൗമ്യാ രാജിനെയും സമ്മേളനത്തില്‍ ആദരിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്‍റോയും വിതരണം ചെയ്തു. ഓഫീസേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, KSFE SA ആലപ്പുഴ ജില്ലാ ട്രഷറർ സ. സജിമോൻ ഡി., ജോ. സെക്രട്ടറി സ. അനിൽകുമാർ, വനിതാ സബ് കമ്മറ്റി കൺവീനർ സ. രശ്മി ബാലൻ എന്നിവർ ആശംസയറിയിച്ചു. ജോ. സെക്രട്ടറി രാജീവ് എസ്. സമ്മേളനത്തിൽ നന്ദി പറഞ്ഞു.
2021 സെപ്റ്റംബർ 23, വ്യാഴാഴ്‌ച
2021 ജൂൺ 23, ബുധനാഴ്‌ച
പ്രതിഷേധ യോഗം - 23.06.2021
ലക്ഷദ്വീപിനെയും ലക്ഷദ്വീപ് ജനങ്ങളെയും രക്ഷിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കെ.എസ്.എഫ്.ഇ.സ്റ്റാഫ് അസോസിയേഷന്‍റെ.യും കെ.എസ്.എഫ്.ഇ. ഓഫീസേഴ്സ് യൂണിയന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ റീജിയനല്‍ ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധയോഗം.
2021 ജൂൺ 22, ചൊവ്വാഴ്ച
#നമ്മളൊന്ന് - ഓണ്‍ലൈന്‍ പഠന സഹായത്തിനായി ഒരു കൈത്താങ്ങ്...
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്നതിനായി അഡ്വ. ആര്‍. റിയാസ് (ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം-ആര്യാട് ബ്ലോക്ക്) സംഘടിപ്പിച്ച #നമ്മളൊന്ന് പരിപാടിയില്‍ കെ.എസ്.എഫ്.ഇ.എസ്.എ. ആലപ്പുഴയുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ശ്രീ. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയ്ക്ക് , കെ.എസ്.എഫ്.ഇ.എസ്.എ. ആലപ്പുഴ ജില്ലാ സെക്രട്ടറി ഉല്ലാസ് എസ്. കൈമാറുന്നു. ജില്ലാ പ്രസിഡന്‍റ് സുസ്മിത സുന്ജരന്‍, ട്രഷറര്‍ സജിമോന്‍ ഡി., ജോ. സെക്രട്ടറി രാജീവ് എസ്. എന്നിവര്‍ സമീപം...
2021 ജൂൺ 20, ഞായറാഴ്‌ച
ചക്ര സ്തംഭന സമരം - 21.06.2021
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരത്തിൽ കെ. എസ്. എഫ്. ഇ SA ആലപ്പുഴയുടെ വ്യത്യസ്തമായ സമരം...
ഇന്ധന കൊള്ളയ്ക്കെതിരെ സ്വർണമാല ഊരി നൽകി പെട്രോൾ അടിപ്പിച്ച് ആണ് ഈ പ്രതീകാത്മക സമരം.ജില്ലാ സെക്രട്ടറി സഖാവ് ഉല്ലാസ് സമരം ഉദ് ഘാടനം ചെയ്തു. പ്രസിഡന്റ് സുസ്മിത സുന്ദരൻ, ട്രഷറർ സജിമോൻ, അനിൽകുമാർ, ദിവ്യ. എസ്. മണി, രഞ്ജിത്, മനോജ് എന്നിവർ പങ്കെടുത്തു..
2020 ജനുവരി 8, ബുധനാഴ്‌ച
2018 ഡിസംബർ 23, ഞായറാഴ്‌ച
2018 ജൂൺ 17, ഞായറാഴ്‌ച
2018 ഏപ്രിൽ 15, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
























