Visit KSFE Online payments portal ksfeonline.com for quick and easy monthly installment payments...
Kindly send your suggessions to ksfesa@gmail.com

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

OU ALAPPUZHA DISTConference

കെ എസ് എഫ് ഇ ഓഫീസേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ സമ്മേളനം 2013 October 6 ആലപ്പുഴ റയ്ബാൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
പങ്കെടുക്കുക ........ വിജയിപ്പിക്കുക .............

2013, മാർച്ച് 28, വ്യാഴാഴ്‌ച



കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷന്റെ

27- മത് സംസ്ഥാന സമ്മേളന സ്വാഗത സംഘം

സി. പി. ഐ (എം ) ആലപ്പുഴ ജില്ലാ സെക്രട്ടറി

സ. സി. ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.

2013, മാർച്ച് 15, വെള്ളിയാഴ്‌ച

കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം 
cpi (m ) ആലപ്പുഴ ജില്ലാ സെക്രട്ടറി 
സ. സി. ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.

2013, മാർച്ച് 14, വ്യാഴാഴ്‌ച

കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷന്റെ ഇരുപത്തിയെഴാമത് സംസ്ഥാന സമ്മേളനം വിപ്ലവ പ്രസ്ഥാനങ്ങളുടെ വിളനിലമായ ആലപ്പുഴയുടെ ചുവന്ന മണ്ണില്‍ ഏപ്രില്‍ 28,29 തീയ്യതികളിലായി നടക്കുന്നു. സഖാക്കളുടെ മുഴുവന്‍ സമയ സഹകരണവും സജീവ സാന്നിദ്ധ്യവും നിതാന്ത ജാഗ്രതയും സമ്മേളന വിജയത്തിനായ് ക്ഷണിക്കുന്നു. സമ്മേളന മുന്നോടിയായ്‌ നടന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ സഖാകള്‍ക്കും അഭിവാദ്യങ്ങള്‍

2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്റെ ആലപ്പുഴ മേഖലാ സമ്മേളനം 2013 ഫെബ്രുവരി 23 ന് ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആലപ്പുഴ കുഞ്ചുപിള്ള സ്മാരക ഹാളില്‍ വച്ച് KSFESA ജനറല്‍ സെക്രട്ടറി സ. മുരളീക്യഷ്ണപിള്ള ഉത്ഘാടനം ചെയ്യുന്നു. സമ്മേളനത്തില്‍ സജീവ സാന്നിദ്ധ്യമായി എല്ലാ സഖാക്കളും ക്യത്യ സമയത്ത് തന്നെ എത്തിച്ചേരുക. 

മേഖലാ സെക്രട്ടറി 
സബില്‍രാജ്  

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

       ഫെബ്രുവരി 20,21 പൊതുപണിമുടക്ക് 


സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ തൊഴിലാളി മുന്നേറ്റം 2013 ഫെബ്രുവരി 20,21 തീയതികളിലായി 48 മണിക്കൂര്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നു. ഭാരതത്തിലെ തൊഴിലാളികള് കോടിയുടെ നിറം നോക്കാതെ തൊഴിലാളി വിരുദ്ധ പൊതുമേഖലാ വിരുദ്ധ നയങ്ങള്‍ക്കെതിരായി അണിചേരുന്നു . നാം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം ഒന്നടങ്കം ഏറ്റെടുത്തു എന്നത് സമരത്തിന്റെ പ്രാധാന്യം വര്ധിപ്പുക്കുന്നു. ഇന്ത്യന്‍ തൊഴിലാളി കളുടെ അവകാശ സമര പോരാട്ടത്തില്‍ നമുക്കൊന്നായ് അണിചേരാം

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച


കെ.എസ്.എഫ്.ഇ ജീവനക്കാരുടെ പൊരുതുന്ന സമര സംഘടനയായ KSFESA (CITU) യുടെ ആഭിമുഖ്യത്തില്‍ KSFE യെ സംരക്ഷി ക്കാനായി തലസ്ഥാന നഗരിയെ ചെങ്കടലാക്കിയ സെക്രട്ടേറി യേറ്റ് മാര്‍ച്ച് സ: VS ഉത്ഘാടനം ചെയ്തു. സ.ആനന്ദലവട്ടം ആനന്ദന്‍ സ. കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. KSFE യുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അക്ഷീണം പ്രയത്നിക്കുവാന്‍ സംഘടനയും സഖാക്കളും എന്നുമുണ്ടാകും എന്ന് അടിവരയിട്ടുറപ്പിക്കുന്ന ഗംഭീര പങ്കാളിത്തത്തിന് സഖാക്കള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. സമര പ്രതിക്ഷേധ പരിപാടികളില്‍ നമ്മോടൊപ്പം ഉറച്ച പിന്തുണയുമായി സഹകരിച്ച KSFE-OU അംഗങ്ങള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു..... അഭിവാദ്യങ്ങള്‍ .......


2013, ജനുവരി 24, വ്യാഴാഴ്‌ച

ആലപ്പുഴയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കരുത്തും സംഘടനാ ശേഷിയും സമന്വയിപ്പിക്കുവാന്‍ സമയം സമാഗതമായിരിക്കുന്നു. കെ.എസ്.എഫ്.ഇ യിലെ ഭൂരിപക്ഷ സമര സംഘടനയായ KSFESA യുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ വച്ച് നടക്കുവാന്‍ പോകുന്നു.സമ്മേളനങ്ങളെ ആശയ വിപ്ലവത്താല്‍ ചുവപ്പിച്ച ചരിത്രം മാത്രമുള്ള നമുക്ക് ഈ സമ്മേളനവും വിജയ ചരിത്രത്തില്‍ ആലേഖനം ചെയ്യനൊരുങ്ങാം. പുന്നപ്ര വയലാര്‍ സമര സഖാക്കള്‍ അമരന്മാരായി ജനമനസ്സുകളില്‍ വിരാജിക്കുമ്പോള്‍ നമുക്ക് ഊര്‍ജ്ജം മറ്റെന്തുവേണം.സമ്മേളനത്തിനായി ആളും അരങ്ങും ഉണരുമ്പോള്‍ നമുക്കും മുന്നൊരുക്കങ്ങള്‍ വേഗം പൂര്‌ത്തിയാക്കേണ്ടതുണ്ട് . യൂണിറ്റ് സമ്മേളനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി March 3 ന് ജില്ലാ സമ്മേളനം സുഗമമാക്കുവാന്‍ സഖാക്കള്‍ യഥാസമയം ശ്രദ്ധിക്കുക.

ബ്ലോഗ് ആര്‍ക്കൈവ്